വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കണ്ണൂരിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി യുവതി

single-img
11 July 2019

വിവാഹ വാഗ്ദാനം നൽകിയ ശേഷം പോലീസ് ഉദ്യോഗസ്ഥന്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. തൃശ്ശൂര്‍ ജില്ലയിൽ നിന്നുള്ള യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കണ്ണൂ ജില്ലയിലെ ര്‍ മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥന്‍ തളിപ്പറമ്പ് ചെങ്ങളായി സ്വദേശി ബഷീറിനെതിരെയാണ് കണ്ണൂര്‍ വനിതാ പോലീസ് കേസെടുത്തത്.

ഫേസ്ബുക്കിലൂടെയായിരുന്നു ബഷീര്‍ യുവതിയുമായി അടുത്തത്. പരിചയമായ ശേഷം വിവാഹ വാഗ്ദാനം നല്‍കി വലയിലാക്കുകയായിരുന്നു. ബഷീര്‍ തന്നെ കണ്ണൂരിലുള്ളവിവിധ ഹോട്ടലുകളില്‍ കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചു എന്ന പരാതിയുമായാണ് യുവതിയെത്തിയത്. പരാതി ലഭിച്ചതിനെ തുടർന്ന് സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.