കോൺഗ്രസ് മുക്ത ഭാരതമല്ല, പ്രതിപക്ഷ മുക്ത ഭാരതമെന്ന നിലയിലാണ് രാജ്യത്ത് കാര്യങ്ങൾ പോകുന്നത്: സീതാറാം യെച്ചൂരി • ഇ വാർത്ത | evartha
Kerala

കോൺഗ്രസ് മുക്ത ഭാരതമല്ല, പ്രതിപക്ഷ മുക്ത ഭാരതമെന്ന നിലയിലാണ് രാജ്യത്ത് കാര്യങ്ങൾ പോകുന്നത്: സീതാറാം യെച്ചൂരി

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന കർണാടകയിലേയും ഗോവയിലേയും എംഎൽഎമാരുടെ കൂട്ടക്കൂറുമാറ്റത്തിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്ത് കാര്യങ്ങൾ പോകുന്നത് കോൺഗ്രസ് മുക്ത ഭാരതമെന്ന നിലയിലല്ല, പ്രതിപക്ഷ മുക്ത ഭാരതമെന്ന നിലയിലാണെന്ന് സീതാറാം യെച്ചൂരി കണ്ണൂരിൽ പറഞ്ഞു. ബിജെപി ഇപ്പോൾ നടത്തുന്നത് ഏറ്റവും നീചമായ കുതിരക്കച്ചവടമാണ് . ഇതിനെ പ്രതീക്ഷിച്ചതാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

കോൺഗ്രസ് ആകട്ടെ ഉള്ളിൽ തന്നെ സംഘടന പ്രശ്നങ്ങൾ കൊണ്ടു വലയുകയാണ്. ഇപ്പോൾ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയാകട്ടെ തങ്ങൾ ഭരിക്കാത്ത സംസ്ഥാനങ്ങളിലെ ഇതര സർക്കാരുകളെ ഇല്ലാതാക്കാനുള്ള ശ്രമം ശക്തമാക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.