കുവൈറ്റില്‍ ഭൂചലനം • ഇ വാർത്ത | evartha
gulf

കുവൈറ്റില്‍ ഭൂചലനം

കുവൈറ്റിലും ഇറാനിലും നേരിയ തോതില്‍ ഭൂചനലം. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. കുവൈറ്റ് സിറ്റി മുതല്‍ സല്‍മിയെ മേഖല വരെയാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പരിഭ്രാന്തരാകേണ്ടെന്ന് കുവൈറ്റ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുവൈത്ത് സിറ്റി, സാല്‍മിയ, ഹാവല്ലി, ജഹ്ര മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പടിഞ്ഞാറന്‍ ഇറാനില്‍ രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങളാണ് കുവൈറ്റില്‍ അനുഭവപ്പെട്ടതെന്നാണ് ഔദ്യോഗകവൃത്തങ്ങള്‍ നല്‍കുന്ന സൂചന.