സ്വത്ത് തര്‍ക്കം; കോട്ടയത്ത് ഭർത്താവ് ഭാര്യയെ തീകൊളുത്തിക്കൊന്നു

single-img
8 July 2019

കോട്ടയത്ത് ഭർത്താവ് ഭാര്യയെ തീകൊളുത്തിക്കൊന്നു. കോട്ടയം ജില്ലയിലെ മണിമലയിൽ ആണ് സംഭവം. മണിമല സ്വദേശി കോട്ടയത്ത്ശോ ശാമ്മയാണ് ( 78) മരിച്ചത്. സംഭവത്തില്‍ ഭർത്താവ് വർഗീസ് മാത്യുവിനുംപൊള്ളലേറ്റു. ഇന്ന് രാവിലെഎട്ടരയോടെയായിരുന്നു കൃത്യം നടന്നത്.

ആക്രമണത്തില്‍ പൊള്ളലേറ്റ ശോശാമ്മയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഈ വിഷയത്തില്‍ ഇരുവരും തമ്മില്‍ കുറച്ച് ദിവസങ്ങളായി തര്‍ക്കംഉണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് പറയുന്നത്.