ഒടുവില്‍ കളി കാര്യമായി; ഭര്‍ത്താവിനെ കാണാനില്ലെന്ന് ചിലര്‍ വ്യാജപ്രചരണം നടത്തുന്നതായി ആശാ ശരത്ത്; പോലീസിന് പരാതി നല്‍കി

single-img
7 July 2019

പുതിയ സിനിമയുടെ സിനിമ പ്രമോഷന്റെ ഭാഗമായി ഭർത്താവിനെ കാണാനില്ലെന്ന് നടി ആശാ ശരത്ത് ലെെവിൽ വന്ന് പറഞ്ഞ വീഡിയോ ദുരുപയോഗം ചെയ്യുന്നതായുള്ള പരാതിയുമായി നടി രംഗത്ത്. നടി
ആശാ ശരത്തിന്റെ ഭർത്താവിനെ കാണാനില്ലെന്ന വ്യാജപ്രചാരണമാണ് ചിലർ വീഡിയോ ഉപയോഗിച്ച് നടത്തുന്നത്. ഇതിനെതിരെ ആശ സെെബർ സെല്ലിൽ പരാതി നൽകി.

ആശ തന്റെ പുതിയ സിനിമയായ ‘എവിടെ’ എന്ന സിനിമയുടെ പ്രമോഷന് വേണ്ടിയായിരുന്നു ഫേസ്ബുക്കിൽ വീഡ‍ിയോ ചെയ്തത്. എന്നാൽ വീഡിയോയിൽ നടി യാഥാർത്ഥ്യത്തെ വെല്ലുന്ന പ്രകടനം കാഴ്ച്ച വെച്ചപ്പോൾ, കാര്യം കെെവിട്ട് പോവുകയായിരുന്നു. തങ്ങളുടെ നിർദ്ദേശപ്രകാരമാണ് ആശ ശരത്ത് വീഡ‍ിയോ ചെയതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

സിനിമയ്ക്കായി നടി വലിയ പിന്തുണയാണ് നല്‍കിയത്. ഫേസ്ബുക്കിലെ പ്രമോഷന്‍ വീഡിയോയുടെ ടെെറ്റിലിൽ കാര്യം വ്യക്തമാക്കിയിരുന്നുവെങ്കിലും, ചിലർ ഇത് നീക്കം ചെയ്ത് തെറ്റിധരിപ്പിക്കുകയായിരുന്നെന്നും അവർ പറഞ്ഞു. അതേപോലെ ആശാ ശരത്തിന്റെ ഫേസ്ബുക്ക് പേജിൽ നടക്കുന്ന ആക്രമണത്തിനെതിരെയും സെെബർ സെല്ലിന് പരാതി നൽകിയിട്ടുണ്ട്.