വിമര്‍ശിച്ചാല്‍ നമ്മളെ രാജ്യദ്രോഹികളാക്കും, എന്നാൽ പേടിക്കരുത്; നമുക്ക് അവരുടെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല: ശബാന ആസ്മി

single-img
7 July 2019

നമ്മുടെ രാജ്യത്ത് സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കി മുദ്രകുത്തുകയാണെന്ന് നടി ശബാന ആസ്മി. പക്ഷെ രാജ്യത്തിന്റെ പുരോഗതിയ്ക്ക് വേണ്ടി പോരായ്മകളെ ചൂണ്ടിക്കാണിക്കേണ്ടത് അത്യാവശ്യമാണെന്നും അവര്‍ പറഞ്ഞു. ‘ നാം മിണ്ടാതിരുന്നാല്‍ എങ്ങനെ ശരിയാകും. പക്ഷെ വിമര്‍ശിച്ചാല്‍ നമ്മളെ രാജ്യദ്രോഹികളാക്കും. എന്നാൽ പേടിക്കരുത്. നമുക്ക് അവരുടെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല.’- അവർ പറഞ്ഞു.

ഇപ്പോഴുള്ള സാഹചര്യത്തോട് നാം പോരാടണം. അതിന്റെ മുന്നില്‍ മുട്ട് വളക്കരുത്. മനോഹരമായ രാജ്യമാണ് ഇന്ത്യയെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഏത് ശ്രമവും രാജ്യത്തിന് ഗുണകരമല്ലെന്നും അവര്‍ പറഞ്ഞു.

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗിനെ സാക്ഷിനിര്‍ത്ത ഇന്‍ഡോറില്‍ നടന്ന ഒരു ചടങ്ങിനിടെയായിരുന്നു ശബാന ആസ്മിയുടെ പ്രതികരണം.