പാക്കിസ്ഥാനെ ടോസ് ഭാഗ്യം തുണച്ചു; പക്ഷേ തുടക്കത്തിലെ പിഴച്ചു

single-img
5 July 2019

ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാനു ബാറ്റിംഗ്. ടോസ് നഷ്ടപ്പെട്ടാല്‍ ലോകകപ്പില്‍ നിന്നു പുറത്തെന്ന നിലയില്‍ ഗ്രൗണ്ടിലെത്തിയ പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പക്ഷേ ടോസ് ഭാഗ്യം അനുഗ്രഹിച്ചെങ്കിലും ബാറ്റിങ്ങില്‍ തകര്‍ച്ചയോടെയായിരുന്നു തുടക്കം.

എട്ട് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒറു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സ് എന്ന നിലയിലാണ് പാക്കിസ്ഥാന്‍. ഇമാം ഉള്‍ ഹഖ് (10), ബാബര്‍ അസം (നാല്) എന്നിവര്‍ ക്രീസില്‍. ഓപ്പണര്‍ ഫഖര്‍ സമാനാണ് പുറത്തായത്. 31 പന്തില്‍ 13 റണ്‍സെടുത്ത സമാനെ മുഹമ്മദ് സയ്ഫുദ്ദീനാണ് പുറത്താക്കിയത്. ഈ മല്‍സരത്തില്‍ 350നു മുകളിലുള്ള സ്‌കോര്‍ നേടിയാല്‍ മാത്രമേ പാക്കിസ്ഥാന് ചെറിയ സാധ്യതയെങ്കിലുമുള്ളൂ.

പാക്കിസ്ഥാനു സെമിയില്‍ കടക്കാനുള്ള വഴി

350 റണ്‍സ് നേടിയശേഷം ബംഗ്ലദേശിനെ 311 റണ്‍സിനു തോല്‍പ്പിക്കുക

400 റണ്‍സ് നേടിയ ശേഷം ബംഗ്ലദേശിനെ 316 റണ്‍സിനു തോല്‍പ്പിക്കുക

450 റണ്‍സ് നേടിയ ശേഷം ബംഗ്ലദേശിനെ 321 റണ്‍സിനു തോല്‍പ്പിക്കുക.