സ്വപ്ന സെമിയില്‍ ബ്രസീലിന് ജയം

single-img
3 July 2019

ഫുട്ബോൾ ആരാധകർ ആവേശത്തോടെ കാത്തിരുന്ന കോപ്പ അമേരിക്ക സെമിഫൈനൽ മൽസരത്തിൽ അർജന്റീനയ്ക്കെതിരെ ആതിഥേയരായ ബ്രസീലിന് ജയം. ‘ഫൈനലിനു മുൻപത്തെ ഫൈനൽ’ എന്നു പേരു കേട്ട മൽസരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന് അർജന്റീനയെ തകർത്താണ് കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിലേക്ക്  ബ്രസീൽ കുതിച്ചെത്തിയത്. ഗബ്രിയേൽ ജിസ്യൂസ്, റോബർട്ടോ ഫിർമിനോ എന്നിവരാണ് ബ്രസീലിനായി ഗോൾ നേടിയത്.

മത്സരത്തിന്റെ പത്തൊമ്പതാം മിനിറ്റിൽ ഗബ്രിയേൽ ജീസസാണ് ബ്രസീലിനായി അക്കൗണ്ട് തുറന്നത്. തിരിച്ചടിക്കാൻ അർജന്റീന കിണഞ്ഞു പരിശ്രമിച്ചെങ്കിലും ബ്രസീലിയൻ പ്രതിരോധം വിലങ്ങുതടിയായി. ആദ്യ പകുതിയിൽ ഒപ്പമെത്താനുള്ള സുവർണാവസരം ലഭിച്ചെങ്കിലും അർജന്റീനയ്ക്ക് അത് ഗോളാക്കാനായില്ല.

മത്സരത്തിന്റെ അറുപത്തിയഞ്ചാം മിനിറ്റിൽ മികച്ച പൊസിഷനിൽ നിന്ന് ഗോൾ കിക്ക് ലഭിച്ചെങ്കിലും മെസിക്ക് അത് മുതലാക്കാനായില്ല. മത്സരത്തിന്റെ 71-ാം മിനിറ്റിലാണ് ബ്രസീലിന്റെ രണ്ടാം ഗോൾ പിറന്നത്. റോബർട്ടോ ഫിർമിനോയുടെ വകയായിരുന്നു ഗോൾ.