കീഴ്ജാതിക്കാരനായ കാമുകനൊപ്പം ഇറങ്ങിപോയി; യുവതിക്ക് ബന്ധുക്കളുടെ ക്രൂരമര്‍ദ്ദനം

single-img
30 June 2019

കീഴ്ജാതിയിലുള്ള കാമുകനോടൊപ്പം ഇറങ്ങിപ്പോയതിന് യുവതിക്ക് ബന്ധുക്കളുടെ ക്രൂരമർദ്ദനം. മധ്യപ്രദേശിലെ ധറിലായിരുന്നു യുവതിക്കെതിരെ ക്രൂരകൃത്യം നടന്നത്. ബന്ധുക്കള്‍ നിര്‍ബന്ധിച്ചു എങ്കിലും സ്വസമുദായത്തിൽ നിന്നുള്ളയാളെ വിവാഹം കഴിക്കാൻ പെൺകുട്ടി വിസമ്മതിക്കുകയായിരുന്നു.

പെൺകുട്ടിയെ ബന്ധുക്കള്‍ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് സംഭവം പുറലോകമറിയുന്നത്. ആളുകള്‍ ഇല്ലാത്ത ഒരു പ്രദേശത്ത് വെച്ച് കുട്ടിയെ ബന്ധുക്കൾ വലിച്ചിഴക്കുന്നതും ദണ്ഡ് കൊണ്ട് സംഘം ചേർന്ന് മർദ്ദിക്കുന്നതുമാണ് എൻഡിടിവി പുറത്തുവിട്ടവീഡിയോയിലുള്ളത്.

കേസെടുത്ത പോലീസ്നാല് സഹോദരങ്ങളുൾപ്പടെയുള്ള ബന്ധുക്കളെ പിടികൂടി. കാമുകനൊപ്പം വീട്ടിൽ നിന്നും ഇറങ്ങി പോയ കുട്ടിയെ തിരികെ പിടിച്ച് കൊണ്ടുവന്ന ബന്ധുക്കൾ, സ്വന്തം ജാതിയിൽ പെട്ട ഒരാളുമായുള്ള വിവാഹം നടത്താൻ ശ്രമിക്കുകയും, ഇതിനെ പെൺകുട്ടി എതിർക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.