ഏഴ് വയസുള്ള കൊച്ചുമകൾക്കെതിരെ ലൈംഗികാതിക്രമം; 75കാരനായ മുത്തശ്ശൻ പോലീസ് പിടിയിൽ

single-img
29 June 2019

ഏഴ് വയസ് മാത്രമുള്ള തന്റെ കൊച്ചുമകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 75 കാരനായ മുത്തശ്ശനെ പോലീസ് പിടികൂടി. കുഞ്ഞിന്റെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. അഹമ്മദാബാദിലാണ് സംഭവം നടന്നത്. പ്രതിയായ മുത്തശ്ശന്‍ കുട്ടിയുടെ പിതാവിന്റെ അമ്മയുടെ രണ്ടാം ഭർത്താവാണ്.

പോലീസ് പരാതിയില്‍ എഫ്ഐആർ രേഖപ്പെടുത്തിയ ഉടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച ബാലികയുടെ രക്ഷിതാക്കൾ ജോലിക്ക് പോയപ്പോഴായിരുന്നു സംഭവം. ജോലിക്ക് ശേഷം വൈകീട്ട് വീട്ടിൽ മടങ്ങിയെത്തിയ അമ്മയോട് ബാലിക ഇക്കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തായത്.അമ്മ ഉടന്‍തന്നെ കുട്ടിയേയും കൂട്ടി പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.