പോലീസ് സ്റ്റേഷനിൽ മദ്യപിച്ച് ബഹളമുണ്ടാക്കി പോലീസ്ഉദ്യോഗസ്ഥന്‍; ഒടുവില്‍ സസ്പെന്‍ഷന്‍ തേടിയെത്തി

single-img
28 June 2019

മദ്യപിച്ചതിനെ തുടര്‍ന്ന് ലഹരിയിൽപോലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയ പോലീസ് ഉദ്യോ​ഗസ്ഥനെ സസ്പെന്റ് ചെയ്തു. തലസ്ഥാനത്തെ മംഗലപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ജി. ബി. ബിജുവിനെയാണ് റൂറൽ എസ്പി ബി അശോക് കുമാര്‍ സസ്പെന്റ് ചെയ്തത്.

ഇന്നലെയായിരുന്നു നടപടിക്ക് ആധാരമായ സംഭവം നടന്നത്. തുടര്‍ന്ന് മംഗലപുരം എസ്എച്ച്ഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. മദ്യലഹരിയില്‍ വാഹനമോടിച്ച ബിജുവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു. പിന്നീട് പോലീസ് സ്റ്റേഷനിലെത്തിച്ച ബിജു അവിടെയും ബഹളമുണ്ടാക്കുകയായിരുന്നു.