എം കെ സ്റ്റാലിന്‍ തമിഴ്നാടിന്‍റെ അടുത്ത മുഖ്യമന്ത്രിയാകും: പി കെ കുഞ്ഞാലിക്കുട്ടി

single-img
27 June 2019

മുസ്ലീംലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തി. ചെന്നൈ അല്‍വാര്‍പേട്ടിലെ സ്റ്റാലിന്‍റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ലോക്സഭാ തെരഞ്ഞെടുപ്പിലെ ഡിഎംകെ സഖ്യത്തിന്‍റെ വിജയത്തെ അഭിനന്ദിക്കാനാണ് എത്തിയതെന്ന് കുഞ്ഞ‌ാലിക്കുട്ടി പ്രതികരിച്ചു.

തമിഴ്നാട്ടില്‍ അടുതുതന്നെ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒരെണ്ണം മുസ്ലീംലീഗിന് നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചയെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കുഞ്ഞാലിക്കുട്ടി ഇക്കാര്യം നിഷേധിച്ചു. മതനിരപേക്ഷമായ കാഴ്ചപ്പാടുള്ള സ്റ്റാലിന്‍ തമിഴ്നാടിന്‍റെ അടുത്ത മുഖ്യമന്ത്രിയാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.