മറ്റ് സ്ത്രീകളുടെ ശരീരവുമായി താരതമ്യം ചെയ്യാന്‍ തുടങ്ങും; പ്രശസ്ത സംവിധായകനെതിരെ ലൈംഗിക ആരോപണവുമായി എട്ട് യുവതികള്‍

single-img
26 June 2019

പ്രശസ്തനായ ഹോളിവുഡ് സംവിധായകനെതിരെ ലൈംഗിക ആരോപണവുമായി എട്ട് യുവതികള്‍. ഹോളിവുഡിലെ സ്‌ക്രിപ്റൈറ്ററും സംവിധായകനുമായ മാക്സ് ലാന്‍ഡിസിനെതിരെയാണ് ആരോപണം. ആദ്യമൊക്കെ ഇയാള്‍ പരസ്യമായി ശരീരത്തെ ജഡ്ജ് ചെയ്യും. തുടര്‍ന്ന് മറ്റു സ്ത്രീകളുടെ ശരീരവുമായി താരതമ്യം ചെയ്യാന്‍ തുടങ്ങും എന്നാണ് യുവതികള്‍ പറയുന്നത്.

അല്‍പം മെലിയുകയാണ് എങ്കില്‍ കാണാന്‍ കൂടുതല്‍ ഭംഗിയുണ്ടാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭക്ഷണം കഴിക്കുന്നത് വിലക്കും. അങ്ങിനെ പട്ടിണി വരെ കിടക്കും. പിന്നീട് അവശ നിലയില്‍ വരെയാകും. വളരെവിദഗ്ധമായാണ് അയാള്‍ വൈകാരികമായി ചൂഷണം ചെയ്യുന്നത്.

ഇതുതന്നെ ഇയാള്‍ പല യുവതിളോടും കാണിച്ചു. അങ്ങിനെ ഇരകളുടെ ആത്മബലം നഷ്ടപ്പെടുത്തി വരുതിയിലാക്കുകയാണ് ഇയാള്‍ ചെയ്യുന്നത്. ഒടുവില്‍ ആത്മവിശ്വാസം ഇല്ലാതാകുമ്പോള്‍ ഇയാളുടെ വരുതിയിലാക്കാന്‍ എളുപ്പവുമാണ്. തങ്ങളെപോലെ മറ്റുള്ളവര്‍ക്ക് ഈ ഗതി ഉണ്ടാകരുതെന്നാണ് ഈ യുവതികള്‍ പറയുന്നത്.