ജയിലുകളിലെ മൊബൈൽഫോൺ ഉപയോഗം തടയാൻ ജാമറുകള്‍ സ്ഥാപിക്കും: മുഖ്യമന്ത്രി

single-img
26 June 2019

സംസ്ഥാനത്തെ ജയിലുകളിൽ മൊബൈൽഫോൺ ഉപയോഗം തടയാൻ ജാമറുകള്‍ സ്ഥാപിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെത്തിയ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാപ്രശ്‌നങ്ങളെ സംബന്ധിച്ച് കെ സി ജോസഫ് ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

Support Evartha to Save Independent journalism

ജയിലുകളിൽ തടവുകാര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നുണ്ട്‌. അവര്‍ ശരീരത്തിന്റെ രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ചാണ് ഇതെല്ലാം കടത്തുന്നത്. ഇനിമുതല്‍ ജയിലുകളിലെ പരിശോധന കര്‍ശനമാക്കും. ജയില്‍ കവാടത്തില്‍ പരിശോധനയ്ക്ക് തണ്ടര്‍ബോള്‍ട്ടിന്റെ നിയന്ത്രണത്തിലുള്ള സ്‌കോര്‍പിയന്‍സിനെ നിയോഗിക്കും. കേരളത്തിലെ ജയിലുകളില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും ഇത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.