കേരളാ കോണ്‍ഗ്രസില്‍ പിളര്‍പ്പ് തുടരുന്നു; ഇപ്പോള്‍ വനിതാ കേരളാകോണ്‍ഗ്രസും പിളര്‍ന്നു

single-img
23 June 2019

കേരളാകോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ പിളര്‍പ്പ് തുടരുകയാണ്. ആദ്യം പാര്‍ട്ടിയും യൂത്ത് വിംഗും പിളര്‍ന്നു. ഇപ്പോള്‍ ഇതാ വനിതാ കേരളാകോണ്‍ഗ്രസും പിളര്‍ന്നു. നിലവിലെ അധ്യക്ഷ ഷീല സ്റ്റീഫന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം ഇന്ന് തൊടുപുഴയില്‍ യോഗം ചേര്‍ന്ന് പി ജെ ജോസഫിന് പിന്തുണ പ്രഖ്യാപിച്ചു.

Support Evartha to Save Independent journalism

സംസ്ഥാന സമിതിയില്‍ പിജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും പിരിഞ്ഞതിന് പിന്നാലെയാണ് യുവജനസംഘടനയായ യൂത്ത് ഫ്രണ്ടും കഴിഞ്ഞ ദിവസം പിളര്‍ന്നത്. യുവജന സംഘടനയുടെ നാല്പത്തിയൊമ്പതാം ജന്മദിനാഘോഷം ഇരുവിഭാഗവും വെവ്വേറെയാണ് ആഘോഷിച്ചത്.

പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിലെ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായ സമയത്തും നിലപാട് അറിയിക്കാതിരുന്ന സംസ്ഥാന അധ്യക്ഷന്‍ സജി മഞ്ഞക്കടമ്പില്‍ ജോസഫ് വിഭാഗത്തോടൊപ്പം ചേര്‍ന്നതോടെയാണ് യൂത്ത് ഫ്രണ്ട് രണ്ടായത്.