കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സൂപ്രണ്ടിന്റെ മിന്നല്‍ പരിശോധന; മൊബൈല്‍ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു

single-img
23 June 2019

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ സൂപ്രണ്ട് നടത്തിയ പരിശോധനയില്‍ മൊബൈല്‍ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു. ഇന്ന് നടന്ന പരിശോധനയില്‍ നാല് മൊബൈൽ ഫോണുകളും കഞ്ചാവുമാണ് പിടികൂടിയത്. ഇവിടെ കഴിഞ്ഞ ദിവസം ജയിൽ ഡിജിപി ഋഷിരാജ് സിംഗ് പുലര്‍ച്ചെ നടത്തിയ മിന്നല്‍ പരിശോധനയില്‍ മൊബൈൽഫോൺ, കഞ്ചാവ്, പുകയില, പണം, സിം കാർഡ്, ചിരവ, ബാറ്ററികൾ, റേഡിയോ എന്നിവ കണ്ടെത്തിയിരുന്നു.

സമാന രീതിയില്‍ തന്നെ ഇന്നലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര നടത്തിയ പരിശോധനയില്‍ ടി പി വധക്കേസ് പ്രതി ഷാഫിയുടെ പക്കല്‍ നിന്നും രണ്ട് സ്മാര്‍ട്ട് ഫോണുകളാണ് പ പിടികൂടിയത്. ഇവിടെ ഫോണുപയോഗിക്കുന്നതായി വിവരം കിട്ടിയതിനെത്തുടർന്നാണ് പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര ഇന്നലെ ജയിലിലെത്തി റെയ്ഡ് നടത്തിയത്.