ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളിക്കാനിറങ്ങുന്നത് നീലയ്ക്കു പകരം ഓറഞ്ച് ജഴ്‌സിയില്‍

single-img
21 June 2019


ലോകകപ്പ് ക്രിക്കറ്റില്‍ 30ന് ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നീലയ്ക്കു പകരം ഓറഞ്ച് ജഴ്‌സിയില്‍ ഇറങ്ങും. ആതിഥേയരായ ഇംഗ്ലണ്ടിന്റെ ജഴ്‌സിയുടെ നിറം നീലയായതിനാലാണ് ആ മത്സരത്തില്‍ ഇന്ത്യ എവേ ജഴ്‌സി ധരിക്കുന്നത്. പുതിയ ജഴ്‌സിയുടെ ഡിസൈന്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കോളറില്‍ നീല നിറമുള്ള ജഴ്‌സിയെന്നാണു സൂചന.

ഫുട്‌ബോളിനു സമാനമായി രാജ്യാന്തര ക്രിക്കറ്റില്‍ ഹോം, എവേ ജഴ്‌സികള്‍ നടപ്പാക്കാനുള്ള ഐസിസിയുടെ തീരുമാനത്തിന്റെ ഭാഗമായാണ് ഈ മാറ്റം. ഈ ലോകകപ്പില്‍ ആദ്യമായി എവേ നിറത്തില്‍ ഇറങ്ങിയത് ദക്ഷിണാഫ്രിക്കയാണ്. ബംഗ്ലദേശിനെതിരായ കളിയില്‍ മഞ്ഞയായിരുന്നു അവരുടെ വേഷം.

അഫ്ഗാനിസ്ഥാന്റെ ഹോം ജഴ്‌സി നീലയും എവേ ജഴ്‌സി ചുവപ്പുമാണ്. ഓസ്‌ട്രേലിയ (സ്വര്‍ണനിറം, പച്ച), ബംഗ്ലദേശ് (പച്ച, ചുവപ്പ്), ന്യൂസീലന്‍ഡ് (കറുപ്പ്, സില്‍വര്‍ ഗ്രേ), പാക്കിസ്ഥാന്‍ (പച്ച, ഇളംപച്ച), ശ്രീലങ്ക (നീല, മഞ്ഞ) എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ ഹോം, എവേ ജഴ്‌സികള്‍. മെറൂണ്‍ കുപ്പായക്കാരായ വെസ്റ്റിന്‍ഡീസിന് എവേ ജഴ്‌സിയില്ല.