മതപരമായ മുദ്രാവാക്യങ്ങള്‍ സഭയ്ക്കുള്ളില്‍ മുഴക്കാന്‍ അനുവദിക്കില്ലെന്ന് സ്പീക്കര്‍ പറഞ്ഞത് ഇന്നലെ; ഇന്ന് ‘ജയ് അയ്യപ്പ’ മുദ്രാവാക്യം വിളിച്ച് ബിജെപി എംപി മീനാക്ഷി ലേഖി

single-img
21 June 2019

യുവതീ പ്രവേശന വിധിയെ തുടര്‍ന്ന് ശബരിമലയില്‍ അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് ബിജെപി എംപി മീനാക്ഷി ലേഖി. ഇന്ന് സഭയുടെ ശൂന്യ വേളയില്‍ വിഷയം അവതരിപ്പിച്ച എംപി അയ്യപ്പഭക്തരെ പ്രത്യേത വിഭാദമായി കാണണമെന്നും ആവശ്യപ്പെടുകയുണ്ടായി. ഒടുവില്‍ ‘ജയ് അയ്യപ്പ’ എന്ന മുദ്രാവാക്യം വിളിച്ചാണ് മീനാക്ഷി ലേഖി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

കഴിഞ്ഞ ദിവസമാണ് മതപരമായ മുദ്രാവാക്യങ്ങള്‍ സഭയ്ക്കുള്ളില്‍ മുഴക്കുവാന്‍ അനുവദിക്കില്ലെന്ന് സ്പീക്കര്‍ പറഞ്ഞത്. അതിന്റെ പിറ്റേ ദിവസമാണ് ബിജെപി എംപി ജയ് അയ്യപ്പ മുദ്രാവാക്യം മുഴക്കിയത്. രാജ്യത്തെ മതാചാരങ്ങള്‍ സംരക്ഷിപ്പെടുന്നുവെന്ന് ഭരണഘടന ഉറപ്പാക്കണമെന്നും മീനാക്ഷി ലേഖി ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നുള്ള എംപി എന്‍കെ പ്രേമചന്ദ്രന്‍ ബില്‍ അവതരിപ്പിക്കുന്നതിന് മുന്‍പായിരുന്നു ഇത്.