ധവാന്റെ പരിക്ക് ഭേദമാകില്ല, ലോകകപ്പ് ടീമില്‍ നിന്നും പുറത്ത്; പന്തിനെ പകരം ഉള്‍പ്പെടുത്തി

single-img
19 June 2019

പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായി. ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ വിരലിന് പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ധവാന്റെ പരിക്ക് ലോകകപ്പ് അവസാനിക്കുമ്പോഴേക്കും ഭേദമാകില്ലെന്ന് വ്യക്തമായതോടെയാണ് നാട്ടിലേക്ക് മടങ്ങുന്നത്. ധവാന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തി.

Support Evartha to Save Independent journalism

ഇദ്ദേഹം നേരത്തെ ഇംഗ്ലണ്ടില്‍ എത്തിയിരുന്നെങ്കിലും ടീമില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഓസീസ് തരാം പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ വിരലില്‍ കൊണ്ടാണ് ധവാന് പരിക്കേറ്റത്. പിന്നീട് നടത്തിയ പരിശോധനയില്‍ വിരലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്നാഴ്ചത്തെ വിശ്രമമായിരുന്നു അനുവദിച്ചത്. ഈ കാലത്ത് ധവാന്‍ ശാരീരികക്ഷമത വീണ്ടെടുത്തേക്കുമെന്ന പ്രതീക്ഷയില്‍ പകരക്കാനെ ഉള്‍പ്പെടുത്താതിരിക്കുകയായിരുന്നു.

ഐസിസിയുടെ ടൂര്‍ണമെന്റുകളില്‍ ഇന്ത്യയ്ക്കുവേണ്ടി മികച്ച പ്രകടനം നടത്താറുള്ള ധവാന്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ സെഞ്ച്വറിനേടി ഫോം വീണ്ടെടുത്താണ്.