‘ഹിറ്റ് വിക്കറ്റാ’യിട്ടും ഔട്ട് ആകാതെ വിന്‍ഡീസ് താരം; തേഡ് അംപയര്‍ നോട്ടൗട്ട് വിധിച്ചത് എന്തുകൊണ്ട്

single-img
18 June 2019

ബംഗ്ലാദേശ് വെസ്റ്റിന്‍ഡീസ് മത്സരത്തിനിടെ അപൂര്‍വമായ ഒരു സംഭവം ഉണ്ടായി. വിന്‍ഡീസ് താരം ഒഷെയ്ന്‍ തോമസിന്റെ ബാറ്റ് തട്ടി ബെയ്ല്‍സ് നിലത്ത് വീണു. ഹിറ്റ് വിക്കറ്റായിട്ടും താരം പുറത്തായില്ല. മൂന്നാം അമ്പയര്‍ നോട്ടൗട്ട് വിളിച്ചതാണ് കാരണം. ഒഷെയ്ന്‍ തോമസിന്റെ രക്ഷപ്പെടല്‍ ആരിലും അദ്ഭുതമുണര്‍ത്തുന്നതാണ്.

മുസ്തഫിസുര്‍ റഹ്മാന്‍ എറിഞ്ഞ 49ാം ഓവറിലായിരുന്നു സംഭവം. മുസ്തഫിസുറിന്റെ പന്തില്‍ ഷോട്ടിന് ശ്രമിച്ച തോമസിനെ മറികടന്ന് പന്ത് വിക്കറ്റ്കീപ്പറുടെ കൈകളിലെത്തി. എന്നാല്‍ ഷോട്ടിന് ശേഷം ബാറ്റ് കൈകാര്യം ചെയ്യുന്നതില്‍ തോമസ് കാണിച്ച അശ്രദ്ധ കാരണം ബാറ്റ് തട്ടി ബെയ്ല്‍സ് നിലത്തു വീണു.

ഇതോടെ ബംഗ്ലാ താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്തു. എന്നാല്‍ മൂന്നാം അമ്പയറുടെ തീരുമാനം വന്നപ്പോള്‍ എല്ലാവരും ഞെട്ടി. നോട്ടൗട്ട് എന്നായിരുന്നു സ്‌ക്രീനില്‍ തെളിഞ്ഞത്. ഷോട്ട് പൂര്‍ത്തിയാക്കിയ ശേഷമാണ് തോമസിന്റെ ബാറ്റ് വിക്കറ്റില്‍ തട്ടിയത്. ഇതോടെ താരം ഔട്ടില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഒറ്റ നോട്ടത്തില്‍ ഔട്ട് എന്ന് തോന്നിച്ചിടത്താണ് ക്രിക്കറ്റ് നിയമം തോമസിന്റെ രക്ഷക്കെത്തിയത്.