പാക് നായകനെ അനുകരിച്ച് കോഹ്‌ലി; പൊട്ടിച്ചിരിച്ച് കുല്‍ദീപ് യാദവ്; വീഡിയോ

single-img
17 June 2019

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ആവേശപ്പോരാട്ടത്തിനിടെ മഴ രസംകൊല്ലിയായപ്പോള്‍ ഡഗ് ഔട്ടില്‍ ‘മിമിക്രി’യുമായി കോഹ്ലി. കേദാര്‍ ജാദവിനും കുല്‍ദീപ് യാദവിനും ഒപ്പമിരുന്നാണ് വിരാട് കോഹ്‌ലി പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിനെ അനുകരിച്ചത്. പാക് ബൗളര്‍ മുഹമ്മദ് ആമിറിനോട് ‘ആമിര്‍ ബോള്‍ ലാ’ എന്ന് സര്‍ഫ്രാസ് പറയുന്നതാണ് കോഹ്‌ലി മുഖത്ത് പ്രത്യേക ഭാവമിട്ട് അനുകരിച്ചത്. ഇതുകണ്ട് കല്‍ദീപിന് ചിരി അടക്കാനുമായില്ല. ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ അവസാനവും പാക് ഇന്നിംഗ്‌സ് 35 ഓവര്‍ പിന്നിട്ടപ്പോഴുമാണ് മഴമൂലം മല്‍സരം നിര്‍ത്തിവെച്ചത്.

https://twitter.com/_MuBean_/status/1140266183838408704