ഇസ്രയേലില്‍ മലയാളിയെ കുത്തിക്കൊന്നു; ഒരാള്‍ക്ക് പരുക്ക്, രണ്ടുപേര്‍ അറസ്റ്റില്‍

single-img
10 June 2019

Support Evartha to Save Independent journalism

ഇസ്രയേലില്‍ മലയാളിക്ക് ദാരുണാന്ത്യം. ടെല്‍അവീവിലെ സതേണ്‍ നേവ് ഷണല്‍ സ്ട്രീറ്റിലെ സ്വന്തം അപ്പാര്‍ട്ട്‌മെന്റിലാണ് 40 കാരനായ ജെറോം അര്‍തര്‍ ഫിലിപ്പ് കുത്തേറ്റ് മരിച്ചത്. സുഹൃത്തും മറ്റൊരു മലയാളിയുമായ പീറ്റര്‍ സേവ്യര്‍ (60) പരിക്കേറ്റ് ആശുപത്രിയിലാണ്. ഗുരുതരമായി പരിക്കേറ്റിരുന്ന ജെറോമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഇന്ത്യക്കാരാണെന്ന് പൊലീസ് പറഞ്ഞതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് പേര്‍ തമ്മിലുള്ള തര്‍ക്കം കത്തിക്കുത്തില്‍ അവസാനിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.