ഗെയ്‌ലിന്റെ ബാറ്റിനും ഐസിസി വിലക്ക്!

single-img
10 June 2019

ഇന്ത്യന്‍ താരം മഹേന്ദ്രസിങ് ധോണിയെ കരസേനയുടെ ‘ബലിദാന്‍’ ചിഹ്നമുള്ള ഗ്ലൗസ് ധരിക്കുന്നതിനു വിലക്കിയതിനു തൊട്ടുപിറകെ വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയ്‌ലിനും വിലക്കേര്‍പ്പെടുത്തി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി). ഗെയ്ല്‍ വസ്ത്രത്തിലും ബാറ്റിലും മറ്റും ഉപയോഗിക്കുന്ന ‘യൂണിവേഴ്‌സ് ബോസ്’ എന്ന ലോഗോയ്ക്കാണു വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ധോണിയുടെ ആവശ്യം നിരാകരിച്ച കാരണം കൊണ്ടുതന്നെയാണ് ഗെയ്‌ലിന്റെ ലോഗോയ്ക്കും വിലക്കേര്‍പ്പെടുത്തിയതെന്ന് ഐ.സി.സി വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു. ഐ.പി.എല്ലിനു ശേഷം ഗെയ്ല്‍ ഈ ലോഗോ ഉപയോഗിച്ചുതുടങ്ങിയിരുന്നു. ഇപ്പോള്‍ ഏകദേശം ഒന്നേകാല്‍ മാസത്തോളമായി. എന്നാല്‍ മുന്‍പുതന്നെ ഗെയ്ല്‍ സ്വയം വിശേഷിപ്പിക്കുന്നത് യൂണിവേഴ്‌സ് ബോസ് എന്നാണ്.