ഡല്‍ഹിയില്‍ സ്വകാര്യ വാര്‍ത്താചാനല്‍ സംഘത്തിന് നേരെ വെടിവെപ്പ്

single-img
9 June 2019

ഡൽഹിയിൽ സ്വകാര്യ വാര്‍ത്താചാനലായ എബിപി ന്യൂസ് സംഘം സഞ്ചരിച്ച കാറിന് നേരെ വെടിവപ്പ്. ഇന്ന് പുലർച്ചെ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടുപേർ വെടിയുതിർക്കുമ്പോൾ റിപ്പോര്‍ട്ടറും ക്യാമറമാനും ഡ്രൈവറുമായിരുന്നു കാറില്‍ ഉണ്ടായിരുന്നത്.

Support Evartha to Save Independent journalism

ഡൽഹിയിലെ പ്രസാദ് നഗറില്‍ കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ നോയിഡയില്‍നിന്ന് കരോള്‍ബാഗിലേക്ക് പോകുകയായിരുന്നു സംഘം. ബരാപുള്ളയിലെ ഫ്ലൈഓവറില്‍വച്ച് പള്‍സര്‍ ബൈക്കിലെത്തിയ സംഘം വെടിവെക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടര്‍ സിദ്ധാര്‍ത്ഥ് പുരോഹിത് പറഞ്ഞു.
മൂന്ന് തവണ വെടിവെക്കുകയുണ്ടായി.

ആദ്യം കാറിലും പിന്നീട് കണ്ണാടിയിലും വെടിയുണ്ടകളേറ്റു.അടുത്തത് എവിടെയും കൊണ്ടില്ല. ബൈക്കിൽ ആയിരുന്നെങ്കിലും അക്രമികള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ഉടൻ തന്നെ വിവരം അറിയിച്ചിട്ടും സംഭവ സ്ഥലത്ത് പോലീസ് എത്താന്‍ നന്നേ വൈകി. അതുകൊണ്ടു തന്നെ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും റിപ്പോര്‍ട്ടര്‍ ആരോപിച്ചു. അതേസമയം കൃത്യവിലോപം കാട്ടിയ മൂന്ന് പോലീസുകാരെ സസ്പെന്‍റ് ചെയ്തെന്ന് ഡൽഹി പോലീസ് അറിയിച്ചു.