ദു​ബാ​യ് ബ​സ് അ​പ​ക​ടം: അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട് മ​ല​യാ​ളി യു​വാ​വ്

single-img
8 June 2019

ദുബായിയെ നടുക്കിയ വ്യാഴാഴ്ചത്തെ ബസ്സപകടത്തിൽ മരിച്ച പതിനേഴുപേരിൽ അച്ഛനും മകനും ഉൾപ്പെടെ എട്ടു മലയാളികളും. ഇവരുൾപ്പെടെ മരിച്ചവരിൽ പന്ത്രണ്ടുപേർ ഇന്ത്യക്കാരാണ്. അടുത്തകാലത്തൊന്നും ഇത്രയും വലിയൊരു വാഹനാപകടം ദുബായിൽ ഉണ്ടായിട്ടില്ല. ഒരാഴ്ചത്തെ അവധിനൽകിയ സന്തോഷവും പെരുന്നാളാഘോഷവുമെല്ലാം പാരമ്യത്തിലെത്തിനിൽക്കേ വ്യാഴാഴ്ച ഉണ്ടായ ബസ്സപകടത്തിന്റെ വാർത്ത ദുബായിയെ ഉലച്ചു.

അതിനിടെ അ​പ​ക​ട​ത്തി​ൽ​നി​ന്നും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട​ മ​ല​യാ​ളി യു​വാ​വ് നി​ധി​ൻ ലാ​ൽ​ജി എ​ന്ന ഇ​രു​പ​ത്തി​യൊ​ൻ​പ​തു​കാ​ര​ന് ഇനിയും ഞെട്ടൽ മാറിയിട്ടില്ല. റാ​ഷി​ദി​യ മെ​ട്രോ​സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് താ​ൻ ഉ​ൾ​പ്പെ​ട്ട ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന് നി​ധി​ൻ പ​റ​ഞ്ഞു.

ബ​സി​ന്‍റെ വ​ല​തു​വ​ശ​ത്ത് മ​ധ്യ​ഭാ​ഗ​ത്താ​യാ​ണ് ഇ​രു​ന്ന​ത്. റാ​ഷി​ദി​യ മെ​ട്രോ​സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങാ​ൻ ത​യാ​റെ​ടു​ക്കു​മ്പോ​ൾ റോ​ഡി​ലെ ഹൈ​റ്റ് ബാ​രി​യ​റി​ൽ ബ​സ് ഇടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ബ​സി​ൽ​നി​ന്ന് കൂ​ട്ട​നി​ല​വി​ളി ഉ​യ​ർ​ന്നു. എ​ങ്ങും രക്തം ഒ​ഴു​കു​ന്നു. ബ​സി​ന്‍റെ ഇ​ട​തു​വ​ശ​ത്ത് ഇ​രു​ന്ന​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു-​നി​ധി​ൻ പ​റ​ഞ്ഞു.

അ​പ​ക​ട​ത്തി​ൽ​നി​ന്ന് നി​ധി​ന്‍റെ മു​ഖ​ത്ത് പ​രി​ക്കേ​റ്റു. നി​സാ​ര പ​രി​ക്ക് മാ​ത്ര​മാ​ണി​ത്. എ​ന്നാ​ൽ നി​ധി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന രേ​ഖ​ക​ളെ​ല്ലാം അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ന​ഷ്ട​പ്പെ​ട്ടു. ഒ​മാ​നി​ൽ അ​വ​ധി ആ​ഘോ​ഷ​ത്തി​നു ശേ​ഷം ദു​ബാ​യി​ലേ​ക്ക് തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു നി​ധി​ൻ.

പതിനഞ്ചുപേർ അപകടസ്ഥലത്തും രണ്ടുപേർ റാഷിദ് ആശുപത്രിയിലുമാണ് മരിച്ചത്. ബസിൽ യാത്രചെയ്തവരുടെ ബന്ധുക്കളുടെ നിലവിളികളും കണ്ണീരുംകാരണം റാഷിദ് ആശുപത്രിയിൽ വികാരനിർഭര രംഗങ്ങളാണുണ്ടായത്. മരിച്ച പലരെയും ഏറെ വൈകിയാണ് തിരിച്ചറിഞ്ഞത്. ഏതാനും ചിലർകൂടി ചികിത്സയിലുണ്ട്.

നിസ്സാരപരിക്കുകളോടെ പ്രവേശിപ്പിക്കപ്പെട്ട നാലുപേർ വെള്ളിയാഴ്ച വൈകീട്ട് ആശുപത്രി വിട്ടു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ ജനറൽ വിപുലിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ദുബായിലെ സാമൂഹികപ്രവർത്തകരും മരിച്ചവരുടെ വിവരങ്ങൾ സ്ഥിരീകരിക്കാനായി രാത്രി വൈകുംവരെ ആശുപത്രിപരിസരത്തുണ്ടായിരുന്നു.