തിരുവനന്തപുരത്തേക്ക് വീണ്ടും ക്രിക്കറ്റ് ആവേശം; ഇന്ത്യ–വിന്‍ഡീസ് ട്വന്റി20 കാര്യവട്ടത്ത്

single-img
4 June 2019

കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം. ഡിസംബര്‍ എട്ടിന് ഇന്ത്യ വെസ്റ്റിന്‍ഡീസ് ട്വന്റി 20 മത്സരമാണ് നടക്കുന്നത്. മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയിലെ രണ്ടാം ട്വന്റി 20യാണ് കാര്യവട്ടത്ത് നടക്കുക.

2019 20 സീസണിലെ ഇന്ത്യയുടെ മത്സര പട്ടികയിലാണ് കാര്യവട്ടം വേദിയാകുമെന്ന് ബിസിസിഐ അറിയിച്ചത്. ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം മുംബൈയിലും മൂന്നാം മത്സരം ഹൈദരാബാദിലുമാണ് നടക്കുന്നത്. വിന്‍ഡീസിനെതിരെ മൂന്നു ഏകദിനങ്ങളും ഇന്ത്യ കളിക്കുന്നുണ്ട്. നേരത്തെ, ഇന്ത്യ വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിന് കാര്യവട്ടം സ്റ്റേഡിയം വേദിയായിട്ടുണ്ട്.