ജനം എന്നല്ല, ജനസേവകര്‍ എന്നാണ് പറയാൻ ശ്രമിച്ചത്; തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് എന്താണ് സംഭവിച്ചതെന്ന പരാമർശത്തിൽ വിനായകന്റെ തിരുത്ത്

single-img
30 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത്പക്ഷത്തിന് എന്താണ് സംഭവിച്ചതെന്ന് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന തന്റെ പരാമര്‍ശത്തില്‍ തിരുത്തുമായി നടന്‍ വിനായകന്‍. എന്താണ് സംഭവിച്ചതെന്ന് ജനം ചിന്തിക്കേണ്ടിയിരിക്കുന്നു എന്നല്ല ജനസേവകര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് പറയാന്‍ ശ്രമിച്ചതെന്നാണ് തിരുത്ത് വന്നിരിക്കുന്നത്.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനായകന്‍ മുന്‍പരാമര്‍ശത്തില്‍ വ്യക്തതവരുത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ ഫലം ആശങ്കപ്പെടുത്തുന്നതാണെന്നും ഇടതുപക്ഷത്തിന് എന്താണ് സംഭവിച്ചതെന്ന് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കണമെന്നുമായിരുന്നു ഒരു ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ വിനായകന്റെ ആദ്യപരാമര്‍ശം. അതാണ്‌ ഇപ്പോള്‍ ജനം ചിന്തിക്കേണ്ടിയിരിക്കുന്നു എന്നല്ല, ജനസേവകര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് താന്‍ പറയാന്‍ ശ്രമിച്ചതെന്നും ജനങ്ങള്‍ ക്ഷമിക്കണമെന്നും വിനായകന്‍ വ്യക്തമാക്കിയത്.

അതേപോലെ ബിജെപി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിനായകന്‍ പറഞ്ഞിരുന്നു. ആര്‍എസ്ഇസിന് നമ്മുടെ നാട്ടിലൊന്നും ചെയ്യാന്‍ പറ്റില്ല. നമ്മള്‍ മിടുക്കന്മാരല്ലേ. അത് ഈ തെരഞ്ഞെടുപ്പില്‍ കണ്ടതല്ലേയെന്നും വിനായകന്‍ ചോദിച്ചിരുന്നു.