പ്രവാസികള്‍ക്ക് കനത്ത മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

single-img
30 May 2019

തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പല പരാതികളും ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള 18 റിക്രൂട്‌മെന്റ് ഏജന്‍സികളിലൂടെയും കുവൈത്തിലെ 92 സ്ഥാപനങ്ങളിലും തൊഴില്‍ തേടുന്നവര്‍ ശ്രദ്ധിക്കണമെന്ന് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. ഏജന്‍സികളുടെ പട്ടികയും എംബസി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഐക്യു എജ്യുക്കേഷനല്‍ അക്കാദമി ചെന്നൈ, എസ്.ജി. ട്രാവല്‍ ഏജന്‍സി പ്രൈവറ്റ് ലിമിറ്റഡ് മുംബൈ, കപൂര്‍ കെഎല്‍ എന്റര്‍പ്രൈസസ് മാന്‍പവര്‍ കണ്‍സല്‍റ്റന്റ്, എസ്.എഫ്. ഇന്റര്‍നാഷനല്‍ പ്രൈവറ്റ് ലിമിറ്റഡ് ഡല്‍ഹി, എന്‍.ഡി. എന്റര്‍പ്രൈസസ് ന്യൂഡല്‍ഹി, ആയിന ട്രാവല്‍സ് എന്റര്‍പ്രൈസസ് മുംബൈ, സാറാ ഓവര്‍സീസ് പ്രൈവറ്റ് ലിമിറ്റഡ് ന്യൂഡല്‍ഹി, യു.എസ്. ഇന്റര്‍നാഷനല്‍ ന്യൂഡല്‍ഹി, സബ ഇന്റര്‍നാഷ്ണല്‍ ടൂര്‍ ആന്‍ഡ് ട്രാവല്‍ ഡല്‍ഹി, മെക്‌സ് കണ്‍സല്‍റ്റന്റ് സര്‍വീസ് ന്യൂഡല്‍ഹി, സ്റ്റാര്‍ എന്റര്‍പ്രൈസസ് പട്‌ന, എസ്എംപി സര്‍വീസ് യുപി, അമേസിങ് എന്റര്‍പ്രൈസസ് മുംബൈ, ജാവ ഇന്റര്‍നാഷനല്‍ ന്യൂഡല്‍ഹി, സ്റ്റാര്‍ ഇന്റര്‍നാഷനല്‍ ന്യൂഡല്‍ഹി, സെറ്റില്‍ ഇന്റര്‍നാഷനല്‍ സിറാക്പൂര്‍, ഗ്ലോബല്‍ സര്‍വീസസ് മുംബൈ, ഇന്റര്‍നാഷനല്‍ എച്ച്ആര്‍ കണ്‍സല്‍റ്റന്റ് പട്‌ന എന്നിവയാണു പട്ടികയില്‍ പരാമര്‍ശിച്ചിട്ടുള്ള ഇന്ത്യന്‍ റിക്രൂട്‌മെന്റ് ഏജന്‍സികള്‍.