ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു: രണ്ട് മലയാളികള്‍ സൗദിയില്‍ പിടിയില്‍: കൂടുതല്‍ മലയാളികള്‍ അറസ്റ്റിലാവും

single-img
30 May 2019

സൗദിയിലെ കമ്പനിക്കെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ചതിന് എക്‌സിറ്റില്‍ നാട്ടിലേക്ക് അയച്ചയാളുടെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത രണ്ട് മലയാളികളെ സൗദിയില്‍ പൊലീസ് പിടികൂടി. പിടിയിലായവര്‍ കണ്ണൂര്‍, പാലക്കാട് സ്വദേശികളാണ്.

എക്‌സിറ്റില്‍ നാട്ടിലേക്ക് അയച്ച മലയാളിയായ ജീവനക്കാരന്‍ രണ്ടാഴ്ച മുന്‍പ് കമ്പനിക്കും മാനേജര്‍ക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഒരു മണിക്കൂറിനുള്ളില്‍ അറുപതിലധികം പേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തു.

ഒപ്പം ജോലി ചെയ്തിരുന്ന മലയാളികളായിരുന്നു ഷെയര്‍ ചെയ്തവരില്‍ അധികവും. ഇവരില്‍ രണ്ട് പേരെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. മറ്റുള്ളവരെയും അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.