ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളി യുവാവിന് 7 കോടി രൂപ സമ്മാനം

single-img
29 May 2019

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളി യുവാവിന് ഏകദേശം 7 കോടി രൂപ(10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനം. കോട്ടയം കുറവിലങ്ങാട് പഞ്ചമിയില്‍ രവീന്ദ്രന്‍ നായര്‍–രത്‌നമ്മ ദമ്പതികളുടെ മകന്‍ പി.ആര്‍.രതീഷ് കുമാറിനാണ് സമ്മാനമടിച്ചത്.

ദുബായ് ബിസിനസ് ബേയിലെ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായ രതീഷ് കുമാര്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി തുടര്‍ച്ചയായി ഒറ്റയ്ക്ക് ഭാഗ്യം പരീക്ഷിക്കുന്നു. 10 വര്‍ഷമായി യുഎഇയിലുള്ള രതീഷ് കുമാര്‍ കുടുംബസമേതമാണ് ഇവിടെ താമസം.

കടപ്പാട്: മനോരമ