സച്ചിന്‍ ടിക്കറ്റ് കൊടുത്തു; ഇന്ത്യന്‍ ടീമിന് ആവേശം പകരാന്‍ സുധീര്‍ കുമാര്‍ ചൗധരി ഗാലറിയില്‍ ഉണ്ടാകും

single-img
26 May 2019

സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ കടുത്ത ആരാധകനായ സുധീര്‍ കുമാര്‍ ചൗധരി, ദേഹത്ത് ത്രിവര്‍ണം പൂശി, ഇന്ത്യന്‍ പതാക പാറിച്ച് ഇത്തവണയും ഇന്ത്യന്‍ ടീമിന് ആവേശം പകരാന്‍ ഗാലറിയില്‍ ഉണ്ടാകും. ലോകകപ്പ് കാണാന്‍ ഇംഗ്ലണ്ടിലെത്താന്‍ സച്ചിന്‍ സുധീറിന് ടിക്കറ്റെടുത്തു നല്‍കി. ഇന്നലെ ഇന്ത്യ–ന്യൂസീലന്‍ഡ് സന്നാഹ മത്സരത്തിലും ഇന്ത്യ, ഇന്ത്യ എന്നാര്‍ത്തുവിളിച്ച് ഗാലറിയില്‍ സുധീറുണ്ടായിരുന്നു.

18 വര്‍ഷം മുന്‍പ് സച്ചിനു പിന്നാലെ ഓടിത്തുടങ്ങിയ സുധീറിന്റെ ആരാധന ലിറ്റില്‍ മാസ്റ്റര്‍ വിരമിച്ച ശേഷവും ടീം ഇന്ത്യയ്‌ക്കൊപ്പം തുടരുകയാണ്. 319 ഏകദിനങ്ങളിലും 66 ടെസ്റ്റുകളിലും 73 ട്വന്റി20 മത്സരങ്ങളിലും സുധീര്‍ സാന്നിധ്യമായി. ഇന്ത്യയുടെ കളികാണാന്‍ സ്റ്റേഡിയങ്ങളിലേക്ക് സൈക്കിളിലായിരുന്നു ആദ്യകാലത്ത് യാത്ര. പാക്കിസ്ഥാനിലേക്കും ബംഗ്ലദേശിലേക്കും ഇങ്ങനെ സൈക്കിള്‍ സവാരി നടത്തിയിട്ടുണ്ട്.