പാലക്കാട് കണ്ണനൂരില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; നാല് പേര്‍ക്ക് പരിക്ക്

single-img
26 May 2019

പാലക്കാട് ജില്ലയിലെ കണ്ണനൂരില്‍ സിപിഎം – കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരിക്ക്. സംഘർഷത്തിൽ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. തെരഞ്ഞെടുപ്പിലെ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ജില്ലയില്‍ സംഘര്‍ഷം ഉടലെടുത്തത്.

പാലക്കാട്ടെ മുന്‍ എംപിയും ഈ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന എംബി രാജേഷിന്റെ കയിലിയാട്ടെ വീടിന് നേരെ ആകാരമാനം ഉണ്ടാകുകയും മാതാപിതാക്കളെ അസഭ്യം പറയുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയാഹ്‌ളാദത്തിന്റെ തുടര്‍ച്ചയെന്നോണമായിരുന്നു എംബി രാജേഷിന്റെ വീടിന് നേരെയുണ്ടായ പ്രതിഷേധം.

എം ബി രാജേഷിന്റെ വീട്ടിലേക്ക് പടക്കം പൊട്ടിച്ചെറിച്ച പ്രവര്‍ത്തകര്‍, രാജേഷിന്റെ അച്ഛനുമമ്മയ്ക്കും നേരെ അസഭ്യവര്‍ഷം നടത്തിയെന്നുംകോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നും രാജേഷ് ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് പാലക്കാട് ഡിസിസി ഓഫീസിന് നേരെയും കല്ലേറുണ്ടായിരുന്നു.