ആലപ്പുഴയില്‍ ആരിഫിനെ ജയിപ്പിക്കണമെന്ന് ഈഴവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു: വെള്ളാപ്പള്ളി നടേശന്‍

single-img
24 May 2019

തെരഞ്ഞെടുപ്പിൽ ആലപ്പുഴയില്‍ മത്സരിച്ച ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ആരിഫിനെ ജയിപ്പിച്ചത് ചേര്‍ത്തലയിലെ ഈഴവരാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തെരഞ്ഞെടുപ്പിൽ ആരിഫിനെ ജയിപ്പിക്കണമെന്ന് താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായി അദ്ദേഹം പറഞ്ഞു.

എന്നെ ആക്രമിച്ച കോണ്‍ഗ്രസിനെതിരെ ഞാന്‍ പ്രതികാരം ചെയ്തു. കിട്ടിയ അവസരം പാഴാക്കിയില്ല – വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി ധൃതി പിടിച്ച് നടപ്പാക്കിയെന്ന് സര്‍ക്കാരിനെതിരെ വിമര്‍ശനവും വെളളാപ്പള്ളി നടത്തി. കേരളത്തിൽ ഈഴവരുടെ ചോരയും നീരുമാണ് ഇടതുപക്ഷത്തെ വളര്‍ത്തിയത്.- അദ്ദേഹം പറഞ്ഞു.