ബിജെപിയുടെ മികച്ച നേട്ടം ഇന്ത്യയുടെ വിജയം; ഒരുമിച്ചു വളരാമെന്നും ഒന്നിച്ച് പുരോഗതി നേടാമെന്നും പ്രധാനമന്ത്രി

single-img
23 May 2019

ലോക്സഭാ തെരഞ്ഞെടുപ്പിലെ ഫല പ്രഖ്യാപനത്തിൽ ബിജെപി കൈവരിച്ച മികച്ച നേട്ടം ഇന്ത്യയുടെ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശക്തമായതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ രാജ്യം നിര്‍മ്മിക്കുമെന്ന് മോദി വിജയത്തോട് പ്രതികരിച്ചു.

ജനങ്ങളോട് ഒരുമിച്ചു വളരാമെന്നും ഒന്നിച്ച് പുരോഗതി നേടാമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുന്നണി ജയത്തിലേക്ക് കുതിക്കുമ്പോള്‍ ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ ആദ്യപ്രതികരണം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച സീറ്റുകളെക്കാൾ കൂടുതല്‍ സീറ്റുമായിട്ടാണ് ഇത്തവണ മോദി ഭരണത്തിലേക്ക് നീങ്ങുന്നത്. ബിജെപി നിലവിൽ 299 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 282 സീറ്റിലാണ് ബിജെപി വിജയിച്ചത്.