കോൺഗ്രസിന് ഒരു അമിത് ഷായെ സംഘടിപ്പിക്കാൻ സമയമായി: മെഹ്ബൂബ മുഫ്തി

single-img
23 May 2019

കോൺഗ്രസ് തങ്ങൾക്കുവേണ്ടി ഒരു ‘അമിത് ഷാ’യെ സംഘടിപ്പിക്കാൻ സമയമായെന്ന് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. ബിജെപിയ്ക്കും നരേന്ദ്ര മോദിയ്ക്കും അഭിനന്ദനമറിയിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് മുഫ്തിയുടെ ഈ പരാമർശം.

“ ചരിത്രപരമായ ജനവിധി നേടിയ നരേന്ദ്ര മോദിയ്ക്ക് അഭിവാദ്യങ്ങൾ. ഇന്നത്തെ ദിവസം തീർച്ചയായും ബിജെപിയുടെയും സഖ്യകക്ഷികളുടേതുമാ‍ണ്. കോൺഗ്രസ് തങ്ങൾക്കുവേണ്ടി ഒരു അമിത് ഷായെ സംഘടിപ്പിക്കുവാനുള്ള സമയമായിട്ടുണ്ട്.”

എന്നായിരുന്നു മുഫ്തിയുടെ ട്വീറ്റ്.

ബിജെപിയെ വിജയത്തിലെത്തിച്ചതുപോലെ കൊൺഗ്രസിനെ വിജയിപ്പിക്കാൻ കഴിവുള്ള ഒരു പാർട്ടി അദ്ധ്യക്ഷനെ കോൺഗ്രസ് നിയമിക്കണം എന്നാണ് ഇതിലൂടെ മുഫ്തി ഉദ്ദേശിച്ചത്.

ലോക്സഭാ തെരെഞ്ഞെടുപ്പിൽ അനന്ത് നാഗ് മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയായിരുന്ന മെഹ്ബൂബ മുഫ്തി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു.