സമയം മോശം; ബിജെപി140 സീറ്റിലൊതുങ്ങും: വാരണാസിയിലെ ജ്യോതിഷികൾ ഇന്നലെ പ്രവചിച്ചത്

single-img
23 May 2019

എന്‍ഡിഎ മൂന്നൂറു സീറ്റുകള്‍. ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക് നടന്നടുക്കുകയാണ്. അതേസമയം യുപിയില്‍ എസ്പി-ബിഎസ്പി സഖ്യത്തിന് തിരിച്ചടി. ലീഡ് ചെയ്യുന്നത് 12 സീറ്റുകളില്‍. 49ഇടത്ത് എന്‍ഡിഎയാണ് ലീഡ് ചെയ്യുന്നത്.

അതേസമയം രാജ്യം ഉറ്റുനോക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിച്ചേക്കില്ലെന്ന് ജ്യോതിഷികള്‍ പ്രവചിച്ചിരുന്നു.  തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെങ്കിലും കേവല ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയില്ലെന്ന് വാരാണസിയില്‍ നിന്നുളള ജ്യോതിഷികള്‍ പ്രവചിച്ചത്.

തെരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുമുന്‍പാണ് ജ്യോതിഷികളുടെ പ്രവചനം.നിലവിലെ ഗ്രഹനില ബിജെപിക്ക് അത്ര ശുഭകരമല്ലെന്നും ഇവര്‍ ചൂണ്ടിക്കാണിച്ചു. ബുധന്‍,രാഹു, ശനി എന്നി ഗ്രഹങ്ങളുടെ സ്ഥാനം, കേന്ദ്രത്തില്‍ പുതിയ സര്‍ക്കാരിന്റെ രൂപീകരണത്തിന് ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. നിലവിലെ ഗ്രഹനില ജനാധിപത്യത്തിന് അത്ര ഗുണകരമല്ല. അസ്ഥിരതയ്ക്കുളള സാധ്യതയാണ് കാണുന്നത്. ഇത് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നും റിഷി ദ്വിവേദി പ്രവചിച്ചു.

ബിജെപിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ മുന്നണിക്ക് തെരഞ്ഞെടുപ്പില്‍ 220 മുതല്‍ 240 വരെ സീറ്റുകള്‍ ലഭിക്കാം. ബിജെപി 140 മുതല്‍ 160 സീറ്റിലേക്ക് ചുരുങ്ങാനും സാധ്യതയുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎയ്ക്ക് 110 മുതല്‍ 140 വരെ സീറ്റുകള്‍ മാത്രം ലഭിക്കാനാണ് സാധ്യതയെന്നും ദ്വവേദി പ്രവചിച്ചിരുന്നു.