വോട്ടെണ്ണൽ ദിനത്തിൽ വ്യാപക അക്രമമുണ്ടായേക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

single-img
22 May 2019

വോട്ടെണ്ണൽ ദിനത്തിൽ വ്യാപകമായി അക്രമമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും പൊലീസ് മേധാവിമാർക്കും അയച്ച അടിയന്തിര സന്ദേശത്തിലാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വോട്ടെണ്ണൽ ദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമം പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ടെന്നും അതിനാൽ ക്രമസമാധാനവും നിയമവാഴ്ചയും കാത്തുസൂക്ഷിക്കാൻ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും മുൻകൈ എടുക്കണമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകൾക്കും വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കുമുള്ള സുരക്ഷ വർദ്ധിപ്പിക്കുവാനും നിർദ്ദേശമുണ്ട്. വോട്ടെണ്ണൽ ദിനത്തിൽ അക്രമം നടത്താൻ ചില കേന്ദ്രങ്ങളിൽ നിന്നും ആഹ്വാനമുണ്ടായതിനാലാണ് ഇതെന്നാണ് വിശദീകരണം.