സൗദിയില്‍ വാഹനത്തിനു നേരെ വെടിവയ്പ്; പ്രവാസി മലയാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

single-img
21 May 2019

റിയാദ് സുവൈരിയ എക്‌സിറ്റ് 25ല്‍ പ്രവാസി മലയാളിയുടെ വാഹനത്തിനു നേരെ വെടിവയ്പ്. സെയില്‍സ്മാനായി ജോലി നോക്കുന്ന പത്തനംതിട്ട സ്വദേശി മനീഷ് കുമാറിന്റെ കാറിനു നേരെയാണ് വെടിവെപ്പുണ്ടായത്. മനീഷ് സാധനങ്ങള്‍ ഇറക്കി തിരിച്ച് കാറില്‍ കയറിയ ഉടനെയാണ് അക്രമികള്‍ ഓടിയെത്തിയത്.

വാഹനത്തിന്റെ ഡോര്‍ ബലമായി തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ തോക്കെടുത്ത് വെടിവെക്കുകയായിരുന്നു. കാര്‍ സ്പീഡില്‍ ഓടിച്ചാണ് മനീഷ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. അക്രമികള്‍ എക്‌സിറ്റ് 19 വരെ പിന്തുടര്‍ന്നെങ്കിലും പിന്നീട് പിന്മാറി.