എലിസബത്ത് രാജ്ഞിയ്ക്ക് സോഷ്യൽ മീഡിയ മാനേജരെ വേണം: ശമ്പളം മാസം 2 ലക്ഷം രൂപ

single-img
21 May 2019
എലിസബത്ത് രാജ്ഞി സോഷ്യൽ മീഡിയ

സമൂഹമാധ്യമങ്ങളിൽ നല്ല കണ്ടന്റുകൾ സൃഷ്ടിക്കുവാനും നല്ല ഇൻസ്റ്റഗ്രാം, ട്വിറ്റർ പോസ്റ്റുകൾ വൈറലാക്കുവാനും ഇഷ്ടപ്പെടുന്നയാളാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കിതാ ഒരു നല്ല തൊഴിലവസരം. ലോകത്തെ ഏറ്റവുമധികം പഴക്കമുള്ള രാജവംശത്തിലെ രാജ്ഞിയായ എലിസബത്ത് II രാജ്ഞിയുടെ സോഷ്യൽ മീഡീയ മാനേജരുടെ പോസ്റ്റിലേയ്ക്കാണ് ബ്രിട്ടീഷ് രാജകുടുംബം അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

തന്റെ സാന്നിദ്ധ്യം ഓൺലൈനിൽ അറിയിക്കുവാനാണ് രാജ്ഞി സോഷ്യൽ മീഡിയ മാനേജരെ നിയമിക്കുന്നത്. ആകർഷകമായ ശമ്പളത്തിനു പുറമേ നിരവധി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് രാജകുടുംബാങ്ങളുടെ സോഷ്യൽ മീഡീയ ഹാൻഡിലുകൾ കൈകാര്യം ചെയ്യുന്നതാണ് ജോലി. ബക്കിംഗ്ഹാം കൊട്ടാരത്തിലിരുന്നാണ് ജോലി ചെയ്യേണ്ടത്.

ശമ്പളം

രാജകുടുംബത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തൊഴിലവസര പരസ്യത്തിൽ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് ഓഫീസർ എന്നാണ് തസ്തികയുടെ പേര് നൽകിയിരിക്കുന്നത്. വർഷം 30,000 യൂറോ (ഏകദേശം 24 ലക്ഷം ഇന്ത്യൻ രൂപ) ആണ് ശമ്പളമായി വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. ആഴ്ചയിൽ 37.5 മണിക്കൂർ ആണ് ജോലിസമയം. ബാങ്ക് അവധി ദിനങ്ങൾ അടക്കം വർഷം 33 അവധി ലഭിക്കും. 15 ശതമാനം ജീവനക്കാർ അടയ്ക്കേണ്ട പെൻഷൻ പദ്ധതിയും എല്ലാ ദിവസവും സൌജന്യ ഉച്ചഭക്ഷണവും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്.

നാളെയാണ് അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി.