അഭീഷ്ട സിദ്ധിയ്ക്കായി കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ മണികെട്ടി കുമ്മനം: കൂട്ടത്തിൽ തുലാഭാരവും

single-img
20 May 2019

സവിശേഷമായ ആചാരാനുഷ്ഠാനങ്ങളാൽ ശ്രദ്ധേയമായ കൊല്ലം ജില്ലയിലെ കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ ദർശനവും വഴിപാടും നടത്തി.

ക്ഷേത്ര ദർശനത്തിൽ കുമ്മനം, വഴിപാടായി തുലാഭാരവും ഇതൊടൊപ്പം ക്ഷേത്രത്തിലെ ആചാരമായ മണിക്കെട്ടൽ ചടങ്ങിലും സംബന്ധിച്ചു. ഇവയുടെ ചിത്രങ്ങൾ കുമ്മനം തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചത്.

ക്ഷേത്രത്തിനു സമീപമുള്ള ആൽമരത്തിൽ, പ്രത്യേകം പൂജിച്ചുനൽകുന്ന മണി കെട്ടുന്നത് ഇവിടുത്തെ പ്രസിദ്ധമായ ഒരു ആചാരമാണ്‌. മനസ്സിൽ എന്താഗ്രഹിച്ചുകൊണ്ട് മണി കെട്ടുന്നുവോ അതു നടക്കുമെന്നാണ് വിശ്വാസം.

കൊല്ലം ജില്ലയിലെ ചവറയ്ക്കു സമീപം പന്മനയിൽ സ്ഥിതിചെയ്യുന്ന കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ എല്ലാ ദിവസവും പൊങ്കാല, മണികെട്ട്, തുലാഭാരം തുടങ്ങിയവക്കായി ആയിരങ്ങളാണ് ഇവിടെ എത്തുന്നത്. കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന ഈ ഭദ്രകാളീ ക്ഷേത്രത്തിന്റെ ക്ഷേത്രത്തിന്റെ ഒരു വശത്ത് അറബിക്കടലും മറുവശത്ത് ടി.എസ്. കനാലുമാണുള്ളത്. ക്ഷേത്രഭരണസമിതി ഏർപ്പെടുത്തിയ പ്രത്യേക ജങ്കാറിലാണ് ഭക്തർ ഇവിടെയെത്തുന്നത്.

കൊല്ലം ജില്ലയിലെ കാട്ടിൽ മേക്കതിൽ ക്ഷേത്രം സവിശേഷതകളുള്ള ആചാരാനുഷ്‌ഠാനങ്ങൾ കൊണ്ട് ശ്രദ്ധേയമാണ്. ദിവസവും പൊങ്കാല,…

Posted by Kummanam Rajasekharan on Monday, May 20, 2019