കളി ബംഗാളിൽ വേണ്ട; അമിത് ഷായ്ക്കു പിറകേ യോഗിക്കും റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച് ബംഗാൾ സർക്കാർ

single-img
14 May 2019

പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​ടെ റോ​ഡ് ഷോ​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നു പി​ന്നാ​ലെ യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ റാ​ലി​ക്കും അ​നു​മ​തി റ​ദ്ദാ​ക്കി. ജാ​ദ​വ്പു​രി​ൽ അ​വ​സാ​ന നി​മി​ഷ​മാ​ണ് അ​മി​ത് ഷാ​യു​ടെ റാ​ലി​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. അതിനു പിറകേയാണ് യോ​ഗി​യു​ടെ റാ​ലി​ക്കും അ​നു​മ​തി നി​ഷേ​ധി​ച്ചത്.

സൗ​ത്ത് കോ​ൽ​ക്ക​ത്ത​യി​ലെ റാ​ലി​ക്ക് ന​ൽ​കി​യ അ​നു​മ​തി​യാ​ണ് റ​ദ്ദാ​ക്കി​യ​തെ​ന്ന് ബി​ജെ​പി ദേ​ശീ​യ സെ​ക്ര​ട്ട​റി സു​നി​ൽ ദി​യോ​ധ​ർ പ​റ​ഞ്ഞു. പ​ശ്ചി​മ ബം​ഗാ​ളി​ൽ ജ​നാ​ധി​പ​ത്യം എ​ന്ന​ത് ഒ​രു ത​മാ​ശ​യാ​ണെന്നും അദ്ദേഹം പറഞ്ഞു. തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് ഏ​ജ​ന്‍റു​മാ​രെ പോ​ലെ​യാ​ണ് ഇ​വി​ടെ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ദി​യോ​ധ​ർ കു​റ്റ​പ്പെ​ടു​ത്തി.

19ന് ​ന​ട​ക്കു​ന്ന അ​വ​സാ​ന​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കാ​യാ​ണ് അ​മി​ത് ഷാ​യും യോ​ഗി​യും ഇ​വി​ടെ എ​ത്താ​നി​രു​ന്ന​ത്. അ​തേ​സ​മ​യം, മ​മ​ത സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​മെ​ന്ന് ബി​ജെ​പി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.