വൻപിച്ച വിലക്കുറവും ആകർഷകമായ സമ്മാനങ്ങളുമായി ഷാർജ റമദാൻ നൈറ്റ്സ് മേയ് 23 മുതൽ

single-img
14 May 2019

ഷാർജ: വൻപിച്ച വിലക്കുറവും ആകർഷകമായ സമ്മാനങ്ങളുമായി റമദാൻ നൈറ്റ്സ് ഈ മാസം 23 മുതൽ ഷാർജ അൽ താവൂനിലെ എക്സ്പോ സെന്ററിൽ നടക്കും.  ജൂണ്‍ 8 വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ വിവിധ ഉൽപന്നങ്ങളുടെ വിശാല ശേഖരം ഒരുക്കുമെന്നു സംഘാടകർ അറിയിച്ചു.

പ്രാദേശിക തലത്തിലും രാജ്യാന്തര തലത്തിലുമുള്ള പ്രമുഖ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ 75% വരെ വിലക്കുറവിൽ ലഭ്യമാകും. വൈവിധ്യമാർന്ന ഭക്ഷ്യ വിഭവങ്ങളും ഉണ്ടായിരിക്കും. കൂടാതെ, കുട്ടികൾക്ക് വിനോദത്തിനുള്ള സൗകര്യങ്ങളും ഒരുക്കും.

ഉപയോക്താക്കൾക്ക് നറുക്കെടുപ്പിലൂടെ ബിഎംഡബ്ല്യു X1 കാറും മറ്റു സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരവുമുണ്ടായിരിക്കും. നൂറു ദിർഹത്തിനു മുകളിൽ സാധനങ്ങൾ വാങ്ങുന്നവർക്കാന് നറുക്കെടുപ്പിനുള്ള കൂപ്പൺ ലഭിക്കുക.