മൂന്നാം മുന്നണിയിലേയ്ക്കില്ല: കെസിആറിനോട് സ്റ്റാലിൻ

single-img
13 May 2019

ചെന്നൈ: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു രൂപീകരിക്കുന്ന മൂന്നാം മുന്നണിയിലേയ്ക്കില്ലെന്ന് ഡിഎംകെ നേതാവ് സ്റ്റാലിൻ അറിയിച്ചതായി റിപ്പോർട്ട്. വൈകുന്നേരം നാലു മണിക്ക് സ്റ്റാലിന്‍റെ ചെന്നൈയിലെ വസതിയിൽ വെച്ച് കെസിആറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സ്റ്റാലിൻ നയം വ്യക്തമാക്കിയത്.

ഒരാഴ്ചത്തെ കാത്തിരിപ്പിന് ശേഷമാണ് സ്റ്റാലിനുമായി കെസിആറിന് കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചത്. കോണ്‍ഗ്രസ് കൂടി ഉള്‍ക്കൊള്ളുന്ന മുന്നണിയെക്കുറിച്ചുള്ള ചര്‍ച്ചയാണ് ലക്ഷ്യമെങ്കില്‍ സംസാരിക്കാമെന്ന് സ്റ്റാലിന്‍ റാവുവിനെ അറിയിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ അറിവോടെയാണ് കൂടിക്കാഴ്ചയെന്നും‌ റിപ്പോർട്ടുണ്ട്.

കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ ഇരുവരും തയ്യാറായില്ല. തെരെഞ്ഞെടുപ്പ് ഫലം വന്ന ശേഷമുള്ള സാഹചര്യം അപ്പോൾ ചർച്ചചെയ്യാമെന്ന നിലപാടാണ് സ്റ്റാലിൻ എടുത്തതെന്നാണ് റിപ്പോർട്ടുകൾ.