ലണ്ടനിൽ പള്ളിയിലെത്തിയ യുവതിയെ കടന്നുപിടിച്ചു മലയാളി വെെദികൻ; പള്ളിമേടയിൽ കയറി പാതിരിയെ പൊക്കി പൊലീസ്

single-img
13 May 2019

പള്ളിയിലെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മലയാളി വൈദികൻ അറസ്റ്റിൽ. ലണ്ടനിലെ  കിങ് എഡ്വേഡ് അവന്യുവിലുള്ള സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിലെ വൈദികന്‍ ടോബി ദേവസ്യ(33)യാണ് സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കുറ്റത്തിന് അറസ്റ്റിലായത്.

കഴിഞ്ഞായാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പള്ളിയിൽ എത്തിയ യുവതി സംസാരിച്ച ശേഷം തിരിഞ്ഞ് നടക്കാൻ തുടങ്ങുന്നതിനിടയിലാണ് പിൻഭാ​ഗത്ത് ഇയാൾ സ്പർശിച്ചത്.

തുടർന്ന് വൈദികൻ അപമാനിച്ചുവെന്ന് കാണിച്ച് യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പരാതി കിട്ടിയതോടെ പള്ളിമേടയിലെത്തിയാണ് വെശദികനെ  പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് വർഷം മുമ്പ് വൈദിക പട്ടം സ്വീകരിച്ച ഫാദർ ടോബി അടുത്തയിടെയാണ് പള്ളിയിൽ ചുമതലയേറ്റതെന്നാണ് വിവരം.