പശു ചത്ത സംഭവത്തില്‍ ഇൻഷ്വറൻസ് തുക നൽകിയില്ല; ഉടമയ്ക്ക് പലിശയും കോടതിച്ചെലവുമടക്കം നല്‍കണമെന്ന് ലോക് അദാലത്ത് കമ്പനിയോട്

single-img
13 May 2019

പശു ചത്ത സംഭവത്തില്‍ ഇൻഷ്വറൻസ് തുക നൽകാത്തതിന് ഉടമയ്ക്ക് പലിശയും കോടതിച്ചെലവുമടക്കം നല്‍കണമെന്ന് ലോക് അദാലത്ത്. ഇന്‍ഷൂറന്‍സ് തുക നല്‍കുന്നതിന് കമ്പനി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് തൃക്കളത്തൂര്‍ സ്വദേശി ഓമന എറണാകുളം സ്ഥിരം ലോക് അദാലത്തിനെ സമീപിച്ചത്.

മുമ്പുണ്ടായിരുന്ന അസുഖത്തെ തുടര്‍ന്നാണ് പശു ചത്തത് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കമ്പനി തുക തടഞ്ഞുവച്ചത്. ഇന്‍ഷൂറന്‍സ് പോളിസി എടുക്കുന്നതിന് മുമ്പുള്ള അസുഖമായിരുന്നു കാരണമെന്ന കമ്പനിയുടെ വാദം അദാലത്ത് അംഗീകരിച്ചില്ല.

കന്നുകാലി ഇന്‍ഷൂറന്‍സ് ക്ലെയിം തുകയായ 50,000 രൂപ പലിശയും കോടതിച്ചെലവും സഹിതം നല്‍കാന്‍ സ്ഥിരം അദാലത്ത് ഉത്തരവിടുകയായിരുന്നു.