ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 28 കോടി രൂപ സമ്മാനം നേടിയ പ്രവാസി മലയാളിയെ ഒടുവില്‍ കണ്ടെത്തി: വീഡിയോ

single-img
10 May 2019

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (ഏകദേശം 28.25 കോടി രൂപ) നേടിയ മലയാളിയെ ഒടുവില്‍ കണ്ടെത്തി. കടവന്ത്രയില്‍ താമസിക്കുന്ന പാലക്കാട് സ്വദേശി കെ.എസ്. ഷോജിതും സഹപ്രവര്‍ത്തകരായ 10 പേരും കൂടി ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്.

ഷോജിത്തിന്റെ ഓഫീസില്‍ നേരിട്ടെത്തി അഭിനന്ദനം അറിയിച്ച അധികൃതര്‍ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഏഴു വര്‍ഷമായി ഷാര്‍ജ വൈറ്റ് അലൂമിനിയം കമ്പനിയില്‍ സെയില്‍സ്മാനായ ഷോജിത് കമ്പനി ഉദ്യോഗസ്ഥരോടൊപ്പം ഔദ്യോഗിക ആവശ്യത്തിന് ഇറ്റലിയില്‍ ആയിരുന്നതിനാലാണു സമ്മാനവിവരം അറിയാതിരുന്നത്.

ബിഗ് ടിക്കറ്റ് അധികൃതര്‍ പലവട്ടം വിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടര്‍ന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കിയിരുന്നു. അലൂമിനിയം കമ്പനിയിലെ ജോലിക്കു പുറമെ ഷാര്‍ജയില്‍ സ്വന്തമായി ഹോട്ടലും നടത്തുന്നുണ്ട് ഷോജിത്. മലയാളികളും തമിഴ്‌നാട്ടുകാരുമായ കൂട്ടുകാര്‍ ചേര്‍ന്നാണു ടിക്കറ്റ് എടുത്തത്.