വിവാദ പരാമര്‍ശങ്ങള്‍ ഇനി ഉണ്ടാകരുത്; പ്രസ്താവനകള്‍ മുന്നണി മര്യാദയ്ക്ക് നിരക്കാത്തത്; പി വി അന്‍വറിനെതിരെ സിപിഐ

single-img
5 May 2019

ലോക്സഭാ തെരഞ്ഞെടുപ്പിലെ പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍ എംഎല്‍എയ്‌ക്ക് സിപിഐയുടെ വിമര്‍ശനം. ഇന്ന് ചേർന്ന പാർട്ടിയുടെ മലപ്പുറം ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് വിമര്‍ശനം. അൻവർ സിപിഐക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ മുന്നണി മര്യാദയ്‌ക്ക് നിരക്കാത്തതാണെന്ന് യോഗത്തില്‍ ചൂണ്ടിക്കാട്ടി.

അതേപോലെ തന്നെ വയനാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി സുനീറിനെതിരായ പരാമര്‍ശങ്ങള്‍ ശരിയായില്ലെന്നും വിവാദ പരാമര്‍ശങ്ങള്‍ ഇനി ഉണ്ടാകരുതെന്നും സിപിഐ നിർദ്ദേശിച്ചു. അൻവർ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സിപിഐയെ വിമര്‍ശിക്കുന്നത് പതിവാക്കിയിരിക്കുകയായിരുന്നു. മുന്നണിയുടെ മര്യാദകളെ ബാധിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴി തുറന്നതോടെ വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഇനി നോക്കിയിരിക്കാനാവില്ലെന്ന് സിപിഎമ്മിന്റെ മലപ്പുറം ജില്ലാ നേതൃത്വം അൻവറിനെ അറിയിക്കുകയും ചെയ്തിരുന്നു.

പി വി അൻവർ പിപി സുനീറിനെ ക്വാറി മാഫിയയുടെ ആളായി ചിത്രീകരിച്ചതും ശരിയായില്ല. പിപി സുനീര്‍ മുസ്ലീം ലീഗില്‍ ചേരാന്‍ ഒരുങ്ങുകയാണെന്നും, ലീഗ്- കോണ്‍ഗ്രസ് നേതാക്കളുമായാണ് സുനീറിന് അടുപ്പമെന്നും ആയിരുന്നു അന്‍വറിന്റെ പരാമര്‍ശം.