കേ​ര​ള​ത്തി​ന്‍റെ ക​ള്ള​വോ​ട്ട് രോ​ഗ​ത്തി​ന് ചി​കി​ത്സ ന​ൽ​കാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ണ് ഇ​പ്പോ​ൾ കൈവന്നിരിക്കുന്നതെന്ന് ടി​ക്കാ​റാം മീ​ണ

single-img
4 May 2019

കേ​ര​ള​ത്തി​ന്‍റെ ക​ള്ള​വോ​ട്ട് രോ​ഗ​ത്തി​ന് ചി​കി​ത്സ ന​ൽ​കാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ണ് ഇ​പ്പോ​ൾ ഉ​ണ്ടാ​യ​തെ​ന്നു സം​സ്ഥാ​ന മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ.

ഈ ​രോ​ഗം മ​റ​ച്ചു വ​യ്ക്കേ​ണ്ട​ത​ല്ലെന്നും ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കേ​ണ്ട​ത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അ​തി​നു​ള്ള ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ശ​ബ്ദ​നാ​യി നി​ൽ​ക്ക​ണ​മെ​ന്ന​ല്ല സു​പ്രീം​കോ​ട​തി പ​റ​ഞ്ഞ​ത്. പ്ര​വൃ​ത്തി​ക്കാ​നാ​ണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ​രാ​തി​ക​ളെ​ല്ലാം പ​രി​ശോ​ധി​ക്കും. ഇ​ക്കാ​ര്യ​ത്തി​ൽ ക​ള​ക്ട​ർ​മാ​ർ വീ​ഴ്ച​വ​രു​ത്തി​യാ​ൽ അ​വ​രു​ടെ ത​ല​യും ഉ​രു​ളു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ര​ണ്ട് ജി​ല്ല​ക​ളെ കു​റി​ച്ച് ക​മ്മീ​ഷ​ന് ന​ല്ല അ​ഭി​പ്രാ​യ​മ​ല്ല ഉ​ള്ള​ത്. യു​പി, ബീ​ഹാ​ർ പോ​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളെ പോ​ല​യ​ല്ല ഇ​വി​ടെ. അ​തി​നാ​ൽ കേ​ര​ള​ത്തി​ന്‍റെ സ​ൽ​പേ​ര് സൂ​ക്ഷി​ക്ക​ണം. ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ ശു​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നും മീ​ണ പ​റ​ഞ്ഞു.