‘നമുക്ക് വിവാഹം കഴിക്കാം, ഇപ്പോൾ ഇത് നിയമപരമായി അനുവദനീയമാണ്’; തൃഷയുടെ പിറന്നാൾ ദിനത്തിൽ വിവാഹഭ്യർഥന നടത്തി ചാർമി

single-img
4 May 2019

നടി തൃഷയുടെ 36ാം ജന്മദിനമായിരുന്നു ഇന്ന്. ജന്മദിനം ആഘോഷിക്കുന്ന തൃഷയ്ക്ക് ആശംസകളുമായി ആരാധകരും താരങ്ങളുമടക്കം നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.എന്നാൽ, ഇതിനെല്ലാം ഇടയിൽ തൃഷയ്ക്ക് വിവാഹഭ്യർഥനയുമായെത്തിയിരിക്കുകയാണ് നടി ചാർമി കൗർ.

ബേബി, ഞാൻ ഇന്നും എന്നും നിന്നെ സ്നേഹിക്കുന്നു. നീ എന്‍റെ വിവാഹാഭ്യർത്ഥന സ്വീകരിക്കാൻ കാത്തിരിക്കുകയാണ്. നമുക്ക് വിവാഹം കഴിക്കാം. ( ഇപ്പോൾ ഇത് നിയമപരമായി അനുവദനീയമാണ്) ചാർമി തന്‍റെ ട്വിറ്ററിൽ കുറിച്ചു. അതേപോലെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ ട്വീറ്റിന് നന്ദി പറയാനും തൃഷ മറന്നില്ല.

സി.പ്രേംകുമാർ സംവിധാനം ചെയ്ത 96 എന്ന ചിത്രത്തിലൂടെ സിനിമയിൽ സജീവമായിരിക്കുകയാണിപ്പോൾ തൃഷ. ഗർജ്ജനൈ, സതുരംഗ വേട്ടൈ 2, 1818 തുടങ്ങിയ ചിത്രങ്ങളിലാണ് തൃഷയിപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.