കനത്ത മഴ; ഇടുക്കിയിൽ അണക്കെട്ടുകൾ തുറക്കും

single-img
30 April 2019

ഇടുക്കിയിൽ കനത്തമഴപെയ്യുന്ന സാഹചര്യത്തിൽ ക​ല്ലാ​ർ​കു​ട്ടി, പാം​ബ്ല ഡാ​മു​ക​ളു​ടെ ഷ​ട്ട​ർ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴി​നു തു​റ​ന്നു​വി​ടും.  ഡാ​മു​ക​ളി​ൽ ജ​ല​നി​ര​പ്പ് കു​റ​വാ​ണെ​ങ്കി​ലും വൃ​ഷ്ടി​പ്ര​ദേ​ശ​ത്തു മ​ഴ ശ​ക്ത​മാ​യ​തി​നാ​ൽ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ് ഡാം ​നേ​ര​ത്തെ തു​റ​ന്നു​വി​ടു​ന്ന​ത്.

പ​ത്തു ക്യു​മെ​ക്സ് വെ​ള്ള​മാ​ണ് തു​റ​ന്നു വി​ടു​ന്ന​തെ​ന്നു വൈ​ദ്യു​തി വ​കു​പ്പ് അ​റി​യി​ച്ചു. പെ​രി​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണമെന്നും അധികൃതർ അറിയിച്ചു. അ​തേ​സ​മ​യം, മൂ​ല​മ​റ്റം പ​വ​ർ​ഹൗ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വൈ​ദ്യു​തി ഉ​ത്പാ​ദ​നം പ​ര​മാ​വ​ധി ശേ​ഷി​യി​ലെ​ത്തി​യ​തി​നാ​ൽ മ​ല​ങ്ക​ര ഡാ​മി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് വ​ർ​ധി​ച്ചി​രു​ന്നു.

പ്ര​ദേ​ശ​ത്തു മ​ഴ​യും ക​ന​ത്ത​തോ​ടെ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ഡാ​മി​ന്‍റെ ര​ണ്ടു ഷ​ട്ട​ർ തു​റ​ന്നു തൊ​ടു​പു​ഴ​യാ​റി​ലേ​ക്കു വെ​ള്ളം ഒ​ഴു​ക്കി​ത്തു​ട​ങ്ങി. 30 സെ​ന്‍റി​മീ​റ്റ​ർ അ​ള​വി​ലാ​ണ് ഷ​ട്ട​ർ തു​റ​ന്നി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ഡാ​മി​ലെ ജ​ല​നി​ര​പ്പ് 41.90 മീ​റ്റ​റാ​ണ്. ഡാ​മി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി 42 മീ​റ്റ​റാ​ണ്.